മാഞ്ചസ്റ്റര്‍ സിറ്റി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അല്‍ഭുതഗോള്‍. ഇന്നലെ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സണല്‍ താരം ഒളീവര്‍ ജിരൂദാണ് ‘സ്‌കോര്‍പിയോണ്‍ കിക്കിലൂടെ’ വലകുലുക്കിയത്. മത്സരത്തില്‍ ആര്‍സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ 17ാം മിനുറ്റിലായിരുന്നു ജിരൂദിന്റെ ത്രസിപ്പിക്കുന്ന ഗോള്‍ പിറന്നത്. അലക്‌സിസ് സാഞ്ചെസിന്റെ ക്രോസ് ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ തിരിഞ്ഞു നില്‍ക്കുകയായിരുന്ന ജിരൂദ് പുറംകാല്‍ കൊണ്ട് ഗോളിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഇത്‌പോലെ ഗോള്‍ നേടിയിരുന്നു.

watch video:

https://youtu.be/CNMnNPrEKjU