എന്തുകൊണ്ടാണ് മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമായുള്ള പോരാട്ടങ്ങളായി ചുരുങ്ങിപ്പോകുന്നത്. രാജ്യം മതേതരമായി നിലനില്‍ക്കല്‍ ഇവിടുത്തെ നാലില്‍ മൂന്ന് ഹിന്ദുക്കളുടേയും കൂടി ആവശ്യമാണെന്ന് ബീഹാര്‍ ഭരിക്കുന്ന രാഷ്ട്രീയ ജനതാദള്‍ വാക്താവ് വാക്താവ് പ്രൊഫ മനോജ് ജ്വഹ ഡല്‍ഹിയില്‍ പറഞ്ഞു.
രാജ്യ ഭരണഘടന നിര്‍മ്മിച്ച കമ്മിറ്റിയില്‍ 85 ശതമാനവും ഹൈന്ദവരായിരുന്നു. അതായത് 299 അംഗങ്ങളില്‍ 255 പേരും ഹൈന്ദവര്‍. ഈ എണ്‍പത്തിയഞ്ചു ശതമാനം നിര്‍മ്മിച്ചെടുത്ത ഭരണഘടന അംഗീകരിച്ച മതേതരത്വം എങ്ങനെയാണ് മുസ്ലിംകള്‍ക്ക് മാത്രം അനുകൂലവും അവരുടെ മാത്രം ആവശ്യവുമായി മാറുകയെന്നും അദ്ദേഹം ചോദിച്ചു.