Connect with us

More

മതേതരത്വം ജയിക്കണം ദുര്‍ഭരണം തകരണം

Published

on

കൊട്ടിക്കലാശവും കഴിഞ്ഞ് പാലക്കാട് നാളെ വിധിയെഴുതുകയാണ്. കാടടക്കിയുള്ള പ്രചരണങ്ങള്‍ക്കും സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തുന്ന ജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വികാരം വര്‍ഗീയതയോടും ദുര്‍ഭരണത്തോടുമുള്ള അടങ്ങാത്ത വിരോധമാണെന്നത് സംശയങ്ങള്‍ക്കതീതമായ തെളിയിക്കപ്പെട്ടതാണ്. ഫാസിസ്റ്റ് സമീപനങ്ങള്‍ കൊണ്ടും അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ടും ജനങ്ങളില്‍ന്നിന്ന് ഒറ്റപ്പെട്ടുപോയ രണ്ടുകക്ഷികള്‍ പരസ്യമായി ബാന്ധവത്തിലേര്‍പ്പെടുന്നതിനും പാലക്കാടിന് സാക്ഷ്യം വഹിക്കേണ്ടിവന്നിരിക്കുകയാണ്. അവിശുദ്ധ ബാന്ധവത്തേയും അധാര്‍മിക നീക്കങ്ങളെയും കൃത്യമായി പ്രതിരോധിച്ച യു.ഡി.എഫ് തുടക്കം മുതല്‍ ഒടുക്കംവരെ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുകയും അത് തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്. മണ്ഡലത്തില്‍ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രിയമായുള്ള മുന്‍തൂക്കത്തിനുമപ്പുറം ദുര്‍ഭരണത്തിനും വര്‍ഗിയക്കുമെതിരെയുള്ള വികാരവും കൂടിച്ചേരു മ്പോള്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ വിജയത്തിന് തിളക്ക മേറയായിരിക്കും.

വിദ്വേഷവും വിഭാഗീയതയും മാത്രം കൈമുതലായുള്ള ബി.ജെ.പിക്ക് തുടക്കത്തില്‍ തന്നെയുണ്ടായ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പോലും സാധിക്കുകയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആരംഭിച്ച പാളയത്തിലെ പട നേതാക്കള്‍തന്നെ പരസ്യമായി ഏറ്റുമുട്ടലിലെത്തിച്ചേരുക യായിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ പാര്‍ട്ടി നേതത്വത്തിന്റെ ബന്ധം മുന്‍നേതാവ് തന്നെ വിളിച്ചുപറഞ്ഞത് പ്രചരണ രംഗത്ത് കനത്ത തിരിച്ചടി സമ്മാനിച്ചപ്പോള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം പാര്‍ട്ടിവിടുകയും യു.ഡി.എഫ് പാളയത്തിലേക്ക് കടന്നുവരികയും ചെയ്തത് അവരുടെ തകര്‍ച്ച പൂര്‍ണമാക്കുകയായിരുന്നു. സി.പി.എമ്മാകട്ടെ അതിശക്തമായ ഭരണ വിരുദ്ധ വികാരം മറച്ചുവെക്കാന്‍ വിവാദങ്ങളുമായി കളംനിറയാന്‍ ശ്രമിക്കുകയും ആ തന്ത്രം അമ്പേ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിന്‍ന്റെ പേരില്‍ ബി.ജെ.പിയുമായി ബന്ധപ്പെടുകയും അവിടെയും എടുക്കാച്ചരക്കായപ്പോള്‍ അഭയം തേടിയെത്തുകയും അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി വിശ്വസിച്ച ആദര്‍ശത്തെയും വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്താനത്തെയും തള്ളിപ്പറയാന്‍ ഒരു മനസാക്ഷിക്കുത്തും അനുഭവിക്കാത്തയാളെ സ്ഥാനാര്‍ത്ഥിക്കുപ്പായമണിയിച്ചതോടെ തന്നെ തങ്ങള്‍ക്കിതിരഞ്ഞെടുപ്പില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ളൊരു മണ്ഡലത്തില്‍ വികസനമോ രാഷ്ട്രീയമോ ചര്‍ച്ചചെയ്യാന്‍ കെല്‍പ്പില്ലാതെ വിവാദത്തിനു പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി ബി.ജെ.പിയുമായി ചേര്‍ന്നു നടത്തിയ പാതിരാനാടകങ്ങള്‍ താന്‍കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന കണക്കെ ഇരുകൂട്ടര്‍ക്കും തിരിച്ചടി സമ്മാ നിക്കുകയായിരുന്നു. അതോടൊപ്പം കൊടകര കുഴല്‍പ്പ ണക്കേസില്‍ ബി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ രക്ഷി ച്ചെടുക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും കേരള പൊലിസും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരുപോലെ നടത്തിയ നീക്കങ്ങളും പുറത്തുവന്നതോടെ ഡിലിങ്ങിന്റെ എല്ലാ മൂടുപടങ്ങളും തകര്‍ന്നുവീഴുകയായിരുന്നു.

എന്നാല്‍ രാഷ്ട്രിയവും വികസനവും പറഞ്ഞ് ജനങ്ങളെ സമീപിച്ച ഐക്യ യു.ഡി.എഫിനും അതിന്റെ സാരഥി രാഹുല്‍ മാങ്കുട്ടത്തിലിനും വന്‍സ്വീകാര്യതയാണ് മണ്ഡലത്തിലുടനീളം ലഭിച്ചത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവിഴ്ച്ചക്കും സാധ്യമല്ല എന്ന് ഉച്ചൈസ്തരം ഉദ്ഘാഷിച്ച മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് അവതരിപ്പിച്ചത്. അപശബ്ദങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് യദാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് വഴി തിരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കും ഒരുമിച്ചും നടത്തിയെങ്കിലും അതിനെയെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും മുന്നണിക്ക് സാധിച്ചു. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിവിധ വിഷയങ്ങളുയര്‍ത്തിക്കൊണ്ടു വന്ന് ജനങ്ങളെ വര്‍ഗീയമായ ധ്രുവീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തൂത്തെറിയാനും ക്ഷേമപ്രവര്‍ത്തനങ്ങളോ വികസനനേട്ടങ്ങളോ ഒന്നും എടുത്തുപറയാനില്ലാത്ത, ക്രമസമാധാനം മുതല്‍ സകല മേഖലയും തകര്‍ത്തു തരിപ്പണമാക്കി, സംസ്ഥാനത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടതു ഭരണത്തിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാനും പാലക്കാട്ടെ ജനങ്ങള്‍ കാത്തുനില്‍ക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending