Connect with us

kerala

കൊച്ചിയില്‍ ലഹരി വില്‍പന; ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ പിടിയില്‍

ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാനെന്ന പേരിലായിരുന്നു ഇവര്‍ മുറിയെടുത്തത്

Published

on

കൊച്ചി: കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. പിടിയിലായതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്.

ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാനെന്ന പേരിലായിരുന്നു ഇവര്‍ മുറിയെടുത്തത്. ഹോട്ടല്‍ ഉടമയെ പറഞ്ഞു. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്.

ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്‌ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്‌സി ഡ്രൈവറാണ്. ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്റെ ധാരണയിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തുതെന്നും പര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

kerala

കടലിൽ വീണു മരിച്ചു

പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.

Published

on

 

പള്ളിക്കലാത്ത് അബ്ദുൽ റഷീദിന്റെയും പരേതയായ ആമിന ബീവിയുടെയും മകൻ
മുഹമ്മദ്‌ ഹാഷി (23) മിനെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച വൈകീട്ട് 6.30 മുതൽ ഹാഷിമിനെ കാൺമാനില്ലായിരുന്നു. തുടർന്ന് പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.
കൊയിലാണ്ടി പോലിസും ഫയർ ഫോയ്സും പുതിയാപ്പയിൽ നിന്നുള്ള കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം കടലിൽ നിന്നെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാപ്പാട് ചെറിയ പള്ളിയിൽ മൃതദേഹം മറവ് ചെയ്തു. മുഹമ്മദ് ഹാഷിം മാനസിക അസ്വസത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സഹോദരി: ഫാത്തിമ ഈ മാൻ (ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് വിദ്യാർത്ഥിനി )

Continue Reading

kerala

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

ഭൂമി വീതം വെക്കുന്നതിനായി അളക്കുമ്പോഴാണ് മിന്നലേറ്റത്.

Published

on

കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. തടത്തില്‍ സുനില്‍ ( 45)സഹോദരീഭര്‍ത്താവ് നിലക്കല്‍ ഷിബു (43) എന്നിവരാണ് മരിച്ചത്. കുടുംബവീടിന് സമീപത്തെ ഭൂമി വീതം വെക്കുന്നതിനായി അളക്കുമ്പോഴാണ് മിന്നലേറ്റത്.

Continue Reading

Trending