india

ജി.എസ്.ടി ഗുണം ചെയ്യുമെന്ന് തോമസ് ഐസക്; പ്രസ്താവന തിരിച്ചടിച്ച് സി.പി.എം

By Chandrika Web

February 05, 2023

തോമസ് ഐസക്കിന്റെ ‘ സാമ്പത്തികശാസ്ത്രം തിരിച്ചടിച്ചതായി അദ്ദേഹത്തിന്റെയും പുതിയ ബാലഗോപാല്‍ ബജറ്റിന്റെയും പശ്ചാത്തലത്തില്‍ നിരീക്ഷണം. 2017ല്‍ ചരക്കുസേവന നികുതി വരുമ്പോള്‍ അത് സംസ്ഥാനത്തിന് ഗുണമാകുമെന്നും നികുതി പിരിവ് വര്‍ധിക്കുമെന്ന അന്നത്തെ ധനമന്ത്രിയുടെ പ്രസ്താവനയാണ് കൗതുകമാകുന്നത്. ചെലവ് 15 ശതമാനം വര്‍ധിക്കുമ്പോള്‍ നികുതി വരുമാനം 10 ശതമാനമാണ ്‌വര്‍ധിക്കുന്നത്.

നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ ധനക്കമ്മി ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞിരു്ന്നു. വരുമാനം കുറഞ്ഞ് ചെലവിന് പോലും വകയില്ലാതെ 3000 കോടിയുടെ അധികഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ച ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇത് വലിയ വാര്‍ത്തയാകുകയാണിപ്പോള്‍. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഐ.ടി സേവനങ്ങള്‍ സൗജന്യമാക്കുമെന്നും മന്ത്രിപറഞ്ഞതായി പ്രസ്താവനയിലുണ്ട്. 2017ല്‍മോദിസര്‍ക്കാരാണ് നോട്ടുനിരോധനത്തിന് പിറകെ ചരക്കുസേവനനികുതി നടപ്പാക്കിയത്. അന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സര്‍വാത്മനാ പിന്തുണക്കുകയായിരുന്നു മന്ത്രി ഐസക്.