ശബരിമല: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആറുമാസത്തെ ഇടവേളക്കു ശേഷം ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിച്ചു.

വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 250 തീര്‍ഥാടകര്‍ക്കാണ് പ്രവേശനമുള്ളത്. ഒക്ടോബര്‍ 21 വരെയാണ് ഈ അവസരം. 21ന് നട അടക്കും. അതുവരെ 1250 തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.

ശബരിമലയില്‍ എത്തുന്നതിനു 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ക്ക് വേണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മല കയറാന്‍ പ്രാപ്തമാണെന്ന മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പത്തു വയസിനും അറുപത് വയസിനും ഇടയിലുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.