Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

എസ്.ഐ.ആറിലും നിയമ വഴിയില്‍ മുസ്ലിംലീഗ്

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്‍ വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.

Published

on

കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നതില്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നെതിരെയും പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കു കയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര്‍ വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.

ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ് ബിഹാറില്‍ നടന്നതും, ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എ സ്.ഐ.ആര്‍ പ്രക്രിയ എന്നത് വ്യക്തമാണ്. ബിഹാറില്‍ 65 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ ഈ പ്രക്രിയയെ കേന്ദ്ര സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും എത്ര നിഷ്‌കളങ്കമായി ചിത്രീകരിക്കാന്‍ ശ്രമിച്ചാലും അതിന്റെ നിഗൂഢ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരാതിരിക്കാന്‍ കഴിയില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമാണ് നിയമപോരാട്ടത്തിലൂടെ മുസ്ലിംലീഗ് നടത്തിയിരിക്കുന്നത്.

ബീഹാര്‍ എസ്.ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെതന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം രാജ്യമെമ്പാടും ഇത് നടപ്പില്‍വരുത്താനുള്ള അതിയായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്. മാത്രവുമല്ല, ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നതും വ്യക്തമാണ്.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞവഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്.ഐ.ആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നതെന്ന ആശങ്കയും ശക്തമായിതന്നെ നിലകൊള്ളുന്നുണ്ട്. എസ്.ഐ.ആ റിന്റെ മറവില്‍ ബിഹാറില്‍ വ്യാപക വോട്ടുമോഷണവും ജനാധിപത്യ അട്ടിമറിയും നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ആയ ദ ക്വിന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. 2020 ല്‍ മഹാസഖ്യം ജയിച്ച 75 നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ ബി.ജെ.പി ബ അട്ടിമറി വിജയം നേടിയത് എസ്.ഐ.ആര്‍ വഴി വെട്ടിമാറ്റിയ വോട്ടിന്റെ കൂടി പിന്തു ണയിലാണെന്ന സംശയം ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

കേരളത്തിലാണെങ്കില്‍, സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന ആവശ്യമാണ് ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍വെച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും സര്‍ ക്കാര്‍ തന്നെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എ സ്.ഐ.ആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ ബന്ധം കമ്മീഷനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒന്നാണ്. എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെ ന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ചു നില്‍ക്കുമ്പോള്‍ എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്ന സാഹചര്യംവരെ സംജാതമാക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിട്ടും അതിനൊന്നും ചെവികൊടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയ കമ്മീഷന് സാധിച്ചിരുന്നില്ല.

നാലുഘട്ടങ്ങളിലായി സര്‍വകക്ഷിയോഗങ്ങള്‍ നടന്നെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശവും മുഖവിലക്കെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ബി.എല്‍.ഒ മാര്‍ക്കുണ്ടാകുന്ന താങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്‍പ്പെടെ രാഷ്ടീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ അനുഭവത്തിന്റെ പിന്‍ബലത്തില്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍ അപ്പോഴും കണ്ണടച്ചിരുട്ടാക്കുകയാണ് തിര ഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് എസ്.ഐ.ആറിന്റെ സാധുതയേയും അതിന്റെ പ്രായോഗികതയേയും ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

പൗരത്വഭേദഗതി നിയമത്തി നെതിരെയുള്ള മുസ്ലിംലീഗിന്റെ നിയമപോരാട്ടം രാജ്യത്തി ന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ ഇടംപിടിച്ചു കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വിഷയ ത്തില്‍ സമര്‍പ്പിക്കപ്പെട്ട ഇരുനൂറിലധികം ഹര്‍ജികളെയും മുസ്ലിംലീഗിന്റെ ഹര്‍ജിയോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിനോടുള്ള മുസ് ലിംലീഗിന്റെ സമീപനത്തെ മുതിര്‍ന്ന അഭിഭാഷകര്‍തന്നെ ഏറെ പ്രശംസിച്ചിരുന്നു. അതുകൊണ്ടുതന്നെ എ സ്.ഐ.ആര്‍ വിഷയത്തിലും മുസ്ലിംലീഗിന്റെ ഇടപെടലിനെ കേരളംമാത്രമല്ല, രാജ്യം ഒന്നാകെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

 

Continue Reading

editorial

ഉദ്യോഗസ്ഥരും ബലിയാടാക്കപ്പെടുന്നു

പയ്യന്നൂര്‍ കുന്നരു യു.പി സ്‌കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര്‍ സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Published

on

പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ ജീവനൊടുക്കിയ സംഭവം ബി.എല്‍.ഒ മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെമാത്രമല്ല, കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നതിലെ അശാസ്ത്രീയതയിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്. പയ്യന്നൂര്‍ കുന്നരു യു.പി സ്‌കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര്‍ സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇക്കാര്യത്തെക്കുറിച്ച് അനീഷ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നില്‍കിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിശോധന സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പദ്ധതിയുടെ യുക്തിരാഹിത്യത്തെ ചോദ്യംചെയ്ത ഇരുമുന്നണികളും നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്യുകയുണ്ടായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സാഹസപ്പെട്ട് ഇത്തരത്തിലൊരു ഭഗീരത പ്രയത്‌നത്തിന് മുതിരുന്നതിലെ സാങ്കത്യത്തെ ചോദ്യം ചെയ്ത ഇരുമുന്നണികളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സംസ്ഥാനത്തെ ന്യൂനാല്‍ ന്യൂനപക്ഷമൊഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എസ്.ഐ.ആറി ന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ, കേരളം മുന്നോട്ടുവെച്ച ആശങ്കകളെ സാധൂകരിക്കുന്ന സംഭവ വികാസങ്ങള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുകൂല സമീപനം സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥരുടെ മേലില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ട വിലയിരുത്തലില്‍ നടപടിക്രമങ്ങളില്‍ ഏറ്റവും പിറകിലുള്ളത് കേരളമാണെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വിളിച്ചുചേര്‍ത്ത നാലാംഘട്ട സര്‍വകക്ഷി യോഗത്തില്‍പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ കൃത്രിമംകാണിച്ച് വ്യാജ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി.എല്‍.ഒ മാരോട് ആവശ്യപ്പെടുന്നു, പരിശീലനത്തിന്റെ അഭാവമുള്ളതിനാല്‍ ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം വിതരണംപോലും നടക്കുന്നില്ല തുടങ്ങിയ പ്രയാസങ്ങളായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ബി.എല്‍.ഒ മാരെ സഹായിക്കാനും നിര്‍വാ ഹമില്ലാത്ത സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ക ഴിയുംവരെയെങ്കിലും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ ത്തിവെക്കുകമാത്രമാണ് പരിഹാരം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ അജണ്ടകള്‍ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് കമ്മീഷന്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഈ നിര്‍ണായക ഘട്ടത്തിലുള്ള കമ്മീഷന്റെ ചടുലമായ നീക്കങ്ങള്‍ എ സ്.ഐ.ആറിന്റെ നിഗൂഢതകള്‍ക്ക് വളംനല്‍കാന്‍ ഉപയോഗപ്പെടുത്തന്നതോടൊപ്പം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടോയെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ്. കേരളത്തിന്റെ പൂര്‍ണമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തീര്‍ത്തും നിഗൂഢമായ ഒരു പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുമ്പോള്‍ സാധാരണ ജനങ്ങള്‍ മാത്രമല്ല, ഉദ്യോഗസ്ഥ സമൂഹവും ഇവിടെ ബലിയാടാക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യമാണ് അടിവരയിടപ്പെടുന്നത്.

 

Continue Reading

editorial

കാലുമാറ്റങ്ങളുടെ രാജാവ്

നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും

Published

on

അധികാരം നിലനിര്‍ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും. ബിഹാറില്‍ ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

എന്നാല്‍, അത് പ്രചാരണഘട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിലനിര്‍ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ വനിതകള്‍ക്ക് 10,000 രൂപ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന്‍ കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്‍.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്‍ വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.

ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്‍ എന്‍.ഡി.എ അധികാരം പിടിക്കല്‍ ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്‍ എന്‍.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്‍ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്‍ എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്‍ കമ്മീഷന്‍ എസ്.ഐ.ആര്‍ എന്ന പേരില്‍ ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്‍ വലഞ്ഞപ്പോള്‍ എസ്.ഐ.ആര്‍ വര്‍ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്‍ ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര്‍ വഴി കടക്കല്‍ കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്‍ മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്‍ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്‍ ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപവത്കരിച്ചു. 1996 ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000 ല്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുകയും 2003ല്‍ ജനതാ ദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്‍ ബിജെപിയുമായി കൈകോര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രിയായി. 2010 ല്‍ നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്‍ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്‍ നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്‍ തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്‍.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്‍ മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് സഖ്യം ബിഹാറില്‍ വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ ‘ക്ലീന്‍’ ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്‍ വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്‍ വീണ്ടും മുഖ്യ മന്ത്രിയായി.

2020 ല്‍ ബി.ജെ.പിക്കൊപ്പം തന്നെ തുടര്‍ന്നെ ങ്കിലും 2022 ല്‍ സഖ്യം തകര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്താനും തന്നെ തളര്‍ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്‍ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്‍ക്കാരിന്റെ കാലാവധിതീരാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2024 ല്‍ മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്‍.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്‍ തന്നെ ബിഹാറിലെ എന്‍.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്‍ നിതീഷ് ഇതില്‍ തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Continue Reading

Trending