X

ശബരിമല: സംസ്ഥാനത്ത് അക്രമം തുടരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും അക്രമം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി. പേരാമ്പ്ര പൊലീസ് കേസെടുത്തു.

അടൂരില്‍ അമ്പതോളം വീടുകള്‍ക്ക് കല്ലേറുണ്ടായി. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായിരിക്കുന്നത്. നേരത്തെ പത്തനംതിട്ടയിലാണ് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കല്ലേറില്‍ കൊല്ലപ്പെട്ടത്. അടൂര്‍, പന്തളം തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങളുടെ സ്വസ്ഥജീവിതത്തിന് കഴിയാത്ത രീതിയിലുള്ള അക്രമങ്ങളാണ് ഉണ്ടാവുന്നത്.

പത്തനംതിട്ട കൂടാതെ തിരുവനന്തപുരത്തും, പാലക്കാടും, നെടുമങ്ങാടും അക്രമസംഭവങ്ങള്‍ തുടരുകയാണ്.

chandrika: