5000 മണിക്കൂർ പറക്കൽ പരിചയം സമ്പാദിച്ച് ആവശ്യമായ പരീക്ഷ വിജയിച്ചതോടെ, വലിയ വിമാനങ്ങൾ നയിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന പൈലറ്റ് സർട്ടിഫിക്കേഷനായ എയർലൈൻസ് ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ക്യാപ്റ്റൻ ഷഹദ് ഷംസുദ്ദീൻ ഷെയ്ഖ് കരസ്ഥമാക്കി.
ക്യാപ്റ്റൻ ഷഹദ്, കാഞ്ഞങ്ങാട് സ്വദേശിയായ ഷംസുദ്ദീൻ H.S. ന്റെയും പത്‌നി തലശ്ശേരി സ്വദേശിസരീന ഷംസുദ്ദീന്റെയും മൂത്ത മകനാണ്. കാഞ്ഞങ്ങാടിൽ ആദ്യകാല ബസ് സർവീസായ SAS മോട്ടോഴ്‌സ് ആരംഭിച്ച വ്യക്തിയായ അന്തരിച്ച ഷെയ്ഖ് അബ്ദുൽ ഖാദർ സാഹിബ് ആണ് ശ്രീ ഷംസുദ്ദീന്റെ പിതാവ്.
തലശ്ശേരിയിലെ Ocees കുടുംബത്തിൽപ്പെട്ട സരീന ഷംസുദ്ദീൻ ഹിന്ദി ഭാഷയിൽ ഡിപ്ലോമയുള്ളവരാണ്. ക്യാപ്റ്റൻ ഷാഹിദ് ഷംസുദ്ദീൻ ഷെയ്ഖ് കണ്ണൂരിലെ മിലിറ്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കുടുംബം ഡൽഹിയിലേക്ക് താമസം മാറിയതോടെ അവിടെ ഫാദർ അഗ്നേൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ മകന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സമൂഹത്തിന്റെ പിന്തുണയുമാണെന്ന് ശ്രീ ഷംസുദ്ദീൻ പറയുന്നു.
ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കമർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചതിന് ശേഷം അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ ചേർന്ന് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.
ഷഹദിന്റെ സഹോദരി shaza മറിയം പുണെയിലെ MIT ഇൻസൈറ്റിട്യൂട് ഓഫ് ഡിസൈനിൽ നിന്ന് ടോപ് റാങ്കോടെ MSc (ഇന്റീരിയർ ഡിസൈൻ) പാസ്സായി ഇപ്പോൾ ദുബൈ യിൽ ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് Mr റഷീദ് റഹിം ദുബൈ യിൽ തന്നെ സേഫ്റ്റി എഞ്ചിനീയർ ആണ്. ഇളയ സഹോദരൻ ഷെഫീൻ റായ്ബറേലിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ പാസ്സായി ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ് ചെയ്യുന്നു.