ദുബായ്: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ജന്മദിനം ആഘോഷമാക്കി ദുബായ്. ബുര്‍ജ് ഖലീഫയില്‍ അലങ്കാര വെളിച്ചങ്ങള്‍ തെളിച്ചാണ് താരം കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. കുടുംബത്തോടൊപ്പം ദുബായിയിലാണ് ഷാരൂഖ് ഖാന്‍.

താരത്തിന്റെ ചിത്രങ്ങളോടൊപ്പം ഹാപ്പി ബര്‍ത്‌ഡേ ഷാരൂഖ് ഖാന്‍ എന്നാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്.

ഹാപ്പി ബര്‍ത്‌ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു.

ബുര്‍ജ് ഖലീഫയില്‍ കഴിഞ്ഞ വര്‍ഷവും താരത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു.

‘ലോകത്തെ തന്നെ ഏറ്റവും ഉയരവും വലിപ്പവുമുള്ള സ്‌ക്രീനില്‍ എന്നെ കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. നന്ദി മുഹമ്മദ്, എന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനു മുന്നേ വലിയ സ്‌ക്രീനില്‍ എന്നെ കാണിച്ചതിന്’-ഷാരൂഖ് പറഞ്ഞു.