Connect with us

film

ഷാറൂഖ് ഖാന് നേരെ വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

Published

on

ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന് നേരെ വധഭീഷണി ഉയര്‍ത്തിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശി ഫൈസന്‍ ഖാനെ ഇയാളുടെ വീട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍നിന്ന് സല്‍മാന്‍ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് ഷാറൂഖ് ഖാനെയിരെയും പൊലീസിന് ഫോണ്‍ കാള്‍ വന്നത്.

ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാള്‍ വന്നത്. ഫോണ്‍ കാള്‍ ട്രേസ് ചെയ്ത് പൊലീസ് നേരത്തെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുവെന്നായിരുന്നു അഭിഭാഷകന്‍ കൂടിയായ ഫൈസന്‍ ഖാന്‍ പറഞ്ഞത്.
അന്വേഷണത്തില്‍ സഹകരിക്കുമെന്നും മുംബൈ പൊലീസിനു മുമ്പാകെ നവംബര്‍ 14ന് ഹാജരാകുമെന്നും ഫൈസന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ തനിക്കുനേരെ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി രേഖപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് റായ്പുരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷാറൂഖ് ഖാന് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് വധഭീഷണികള്‍ക്കു പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.

 

film

അതിരാവിലെയുള്ള ഷോ വേണ്ട; ബെംഗളൂരുവില്‍ ‘പുഷ്പ 2’ പ്രദര്‍ശനത്തിന് വിലക്ക്‌

പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്

Published

on

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുഷ്പ 2 ഇന്ന് പുലര്‍ച്ചയോടെ തന്നെ തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്ലു അര്‍ജുന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബെംഗളൂരു അര്‍ബണ്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണര്‍ ചിത്രത്തിന്റെ അതിരാവിലെയുള്ള ഷോ റദ്ദാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്. ബെംഗളൂരുവിലെ 40 സിംഗിള്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനം റദ്ദാക്കാനാണ് നിര്‍ദേശം.

1964-ലെ കര്‍ണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം ചലച്ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാന്‍ പാടില്ലാ. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാനും പാടുള്ളൂ. ഈ വര്‍ഷം തന്നെ റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.

‘പുഷ്പ: ദി റൈസി’ എന്ന വന്‍ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു.

രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.

 

Continue Reading

film

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്. 

Published

on

തമിഴ്‌നാട്ടിലെ പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനായ നടന്‍ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നലെ രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം വടക്കുകിഴക്ക് പുദുവായ് തീരം കടന്നു.

മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

film

ബോഗയ്ന്‍വില്ല ഒ.ടി.ടിയിലേക്ക്

ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Published

on

അമല്‍ നീരദ് സംവിധാനം ചെയ്ത, ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ‘ബോഗയ്ന്‍വില്ല’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചു വന്ന ജ്യോതിര്‍മയി ആരാധകരെയും സിനിമാ പ്രേമികളെയും ഞെട്ടിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, ജിനു ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയില്‍ നല്‍കുന്നുണ്ട്. സിനിമയിലെ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തിയേറ്റുറകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

 

Continue Reading

Trending