X
    Categories: CultureNewsViews

‘ഒമര്‍ അബ്ദുള്ള, നിങ്ങള്‍ ഒറ്റക്കല്ല’; കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ ഇന്ത്യന്‍ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതാണ് തരൂരിന്റെ ട്വീറ്റ്.

”ഒമര്‍ അബ്ദുള്ള, നിങ്ങള്‍ ഒറ്റക്കല്ല.. നമ്മുടെ രാജ്യത്തിന് സര്‍ക്കാര്‍ എന്ത് കരുതി വെച്ചാലും ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കും. പാര്‍ലമെന്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, അതിനാല്‍ നമ്മുടെ ശബ്ദം നിശ്ചലമാകില്ല” തരൂര്‍ ട്വീറ്റ് ചെയ്തു.

ഒരു തെറ്റും ചെയ്യാത്ത കശ്മീര്‍ നേതാക്കന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ തരൂര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ജമ്മുകശ്മീരില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു

.

ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: