എറണാകുളം: ജില്ലയില്‍ ഷിഗെല്ല കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധനക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രണ്ടു പേര്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയില്‍ 56കാരിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. ഇതിനു പുറമേ രണ്ട് പേരില്‍ കൂടി ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടെ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.