X

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം തകരുന്നു

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല മഹാരാഷ്ട്രയില്‍ ഇല്ലെന്നും സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു. ഹരിയാനയില്‍ ജെ.ജെ.പിയെ കൂട്ടുപിടിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചതിനെയാണ് റൗട്ട് പരാമര്‍ശിച്ചത്.

മുഖ്യമന്ത്രിപദം തുല്യകാലയളവില്‍ പങ്കുവെക്കാമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം എഴുതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കൂവെന്ന് കഴിഞ്ഞ ദിവസം ശിവസേന നിലപാടെടുത്തിരുന്നു. ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന് എന്‍സിപിയും കോണ്‍ഗ്രസും മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ശിവസേനബി.ജെ.പി സഖ്യത്തിന് 161 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം. കോണ്‍ഗ്രസ്എന്‍.സി.പി സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. 288 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 145 പേരുടെ പിന്തുണയാണ് ആവശ്യം.

web desk 3: