മുംബൈ: മഠം നടത്തുന്ന പോലയല്ല ഉത്തര്‍പ്രദേശില്‍ ഭരണം നടത്തേണ്ടതെന്ന് ശിവസേന. ശിവസേന മുഖപത്രത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി നേതൃത്വത്തെയും ശിവസേന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കുകയും യു.പിയില്‍ നടപ്പാക്കുകയും ചെയ്ത ബി.ജെ.പി നടപടിയാണ് ശിവസേനയെ ചൊടിപ്പിച്ചത്. ബി.ജെ.പി , യു.പിയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജ്ജിക്കുമെന്നും ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സേനയുടെ വിമര്‍ശം. മഠം നടത്തുന്നതു പോലെയല്ല ഉത്തര്‍പ്രദേശില്‍ ഭരണം നടത്തേണ്ടത്. യോഗി ആദിത്യനാഥിന് മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണോ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരിക്കുന്നത്. മതപരമായ കടമകള്‍ മാത്രം നിറവേറ്റിയാല്‍ പോര. നല്ല ഭരണം കൂടി കാഴ്ചവെക്കണം. മഠം നടത്തുന്ന അത്ര ലളിതമായിരിക്കില്ല യു.പി പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണമെന്നും ചൂണ്ടിക്കാട്ടുന്നു.
ാേ