കോഴിക്കോട്: കോണ്‍ഗ്രസിലെയും സിപിഎമ്മിലേയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ട്‌ പൂട്ടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബി.ജെ.പി അധികാരത്തിലെത്തിയത്, ബി.ജെ.പിക്ക് മടിയില്‍ കനമില്ലാത്ത് കൊണ്ട് പേടിയില്ലെന്നും ശോഭ പറഞ്ഞു.

കള്ളപ്പണക്കാര്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ്, സിപിഎം സഹകരണമുന്നണിക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. 4000 കോടി രൂപ ആസ്തിയുള്ള പാര്‍ട്ടിയാണ് സിപിഎം, അവര്‍ ഇത്രയും കാലം ഒഴുക്കിയിരുന്നത് കള്ളപ്പണമായിരുന്നു. സിപിഎമ്മിന്റെ വസ്തുവകകളും പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശമ്പള സ്രോതസും വെളിപ്പെടുത്തുമോയെന്നും ശോഭ ചോദിച്ചു.