kerala

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇളവ്

By webdesk18

September 24, 2025

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇളവ്. തുടര്‍ച്ചയായി വര്‍ധിച്ച സ്വര്‍ണവില ഇന്ന് അല്‍പം കുറഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായി.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില രണ്ടുതവണയാണ് വര്‍ധിച്ചത്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കൂടി. ഇതോടെ ഗ്രാമിന് 10,605 രൂപയും പവന് സ്വര്‍ണത്തിന്റെ വില 84840 രൂപയായി കുതിച്ചുയര്‍ന്നു. ഇതാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വില.