X

സ്പാനിഷ് താരം വിസെന്റ് ഗോമസ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: അടുത്ത സീസണിലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് മറ്റൊരു വമ്പന്‍ താരം കൂടി. സ്പാനിഷ് ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസ് ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നു. മികച്ച മിഡ്ഫീല്‍ഡര്‍ കളിക്കാരനാണ്. ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ ആരംഭിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഗോമസ് കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടി. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു.

web desk 1: