തിരുവനന്തപുരം: കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ രംഗത്തുവന്നത്. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ കോടതികളെക്കാളും അധികാരം നിയമനിര്‍മാണ സഭകള്‍ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും യുക്തിരഹിതമായ അഭിപ്രായമാണ് ഇതുസംബന്ധിച്ച് കോടതിയില്‍ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂര്യനു കീഴിലെ എല്ലാത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.