പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം.യാത്രാമധ്യേയായിരുന്നു തീപിടുത്തം. 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. അടിയന്തരമായി നിലത്തിറക്കിയത് വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പസമയത്തിനകമാണ് ഇടതുവശത്തുള്ള എന്‍ജിന്‍ തീപിടിച്ചത്.