Connect with us

News

‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് പ്രശംസയുമായി നെയ്മര്‍

ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍.

Published

on

ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അഭിനന്ദനങ്ങള്‍ സഹോദരാ എന്ന കുറിപ്പിനൊപ്പം കപ്പില്‍ സ്പര്‍ശിക്കുന്ന മെസ്സിയുടെ ചിത്രവും നെയ്മര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

https://twitter.com/neymarjr/status/1604552030541996034

ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്താവുന്നത്. 4-2 ന് പെനാല്‍റ്റിയിലൂടെ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മലര്‍ത്തിയടിച്ചാണ് അര്‍ജന്റീന കപ്പ് എടുക്കുന്നത്.

india

മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വര്‍ധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ എന്ത് ചെയ്തു? കേരളത്തില്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂര്‍ പാര്‍ട്ടിയുടെ ശക്തിയാണ്. അടൂര്‍ പ്രകാശ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending