തിരൂര്‍: തിരൂര്‍ എംഎല്‍എ സി.മമ്മൂട്ടിയെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ ആദിവാസികള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാനെതിരെ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരൂരിലെയും താനൂരിലെയും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. അബ്ദുറഹ്മാന്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ സി. മമ്മൂട്ടി പൊളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് താനൂര്‍ എംഎല്‍എ വിശദീകരണത്തിനിടെ ആദിവാസി വിരുദ്ധ പരാമര്‍ശം നടത്തിയത്.

എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കിയത്. ഈ പരാതിയിലാണ് നടപടി.