india
ഹാത്രസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചു ബിജെപി എംപി; ജയിലറെ കാണാന്‍ പോയതെന്ന് മറുപടി
ജയില്‍ സന്ദര്‍ശനത്തിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിച്ച ഡിലര്‍, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്‍, പ്രതികളെ കാണാന്‍ പോയതാണോയെന്ന ചോദ്യത്തിന്, താന്‍ അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ കണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ മറുചോദ്യത്തിന്, കോവിഡായതിനാല്‍ അദ്ദേഹത്തെ കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.

ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിയുന്ന ജയിലില്‍ സന്ദര്‍ശനം നടത്തി ബിജെപി എംപി. ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേരെ പാര്‍പ്പിച്ചിരിക്കുന്ന അലിഗഡ് ജയിലിലാണ് ഹാത്രാസ് എംപികൂടിയായ ബിജെപി നേതാവ് രാജ്വീര് സിങ് ഡൈലര്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ പ്രതികളെ കാണാനല്ല പോയതെന്നും ജയിലര്‍ക്കൊപ്പം ഒരു കപ്പ് ചായ കൂടിക്കാന്‍ പോയതാണെന്നും ഹാത്രാസ് എംപി പ്രതികരിച്ചു.
ബിജെപി എംപിയുടെ ജയില്‍ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്, ബിജെപി എംപി ചെയ്തത് ആക്ഷേപകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.
ജയില്‍ സന്ദര്‍ശനത്തിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിച്ച ഡിലര്‍, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്‍, പ്രതികളെ കാണാന്‍ പോയതാണോയെന്ന ചോദ്യത്തിന്, താന്‍ അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ കണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ മറുചോദ്യത്തിന്, കോവിഡായതിനാല്‍ അദ്ദേഹത്തെ കണ്ടില്ലെന്നായിരുന്നു ബിജെപി എംപിയുടെ മറുപടി.
രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ കൂട്ടബലാത്സംഗത്തിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കുള്ള ബിജെപി എംപിയുടെ സന്ദര്‍ശനം ഏറ്റവും ആക്ഷേപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആധാര മിശ്ര പറഞ്ഞു. ഹാത്രസ് സംഭവം രാജ്യം മുഴുവന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് ഒരു എംപി സന്ദര്‍ശിക്കുന്നത് ചെറിയ കാര്യമല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. നിലവിലുള്ള സാഹചര്യങ്ങളില്‍ അദ്ദേഹം അവിടെ പോകാന്‍ പാടില്ലായിരുന്നു,ആധാര മിശ്ര പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ദലിത് യുവതിയെ ഹത്രാസിലെ ഗ്രാമത്തില്‍ സവര്‍ണ വിഭാഗത്തില്‍പെട്ട നാലംഗ സംഘം ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാഴ്ചക്കൊടുവില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്.
നേരത്തെ ഹാത്രസ് കേസിലെ പ്രതികള്‍ക്കായി നിര്‍ഭയക്കേസിലെ പ്രതികള്‍ക്കായി വാദിച്ച അഭിഭാഷകനെ സവര്‍ണ സംഘം രംഗത്തിറക്കിയിരുന്നു. അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാത്രസ് കേസില്‍ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങിന് വക്കാലത്ത് നല്‍കിയത്. ഹാത്രസില്‍ കേസിലെ പ്രതികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സവര്‍ണരുടെ യോഗവും ചേര്‍ന്നിരുന്നു. പ്രതികളിലൊരാളുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 500ഓളം പേരാണ് ബി.ജെ.പി നേതാവ് രജ്വീര് സിംഗ് പെഹെല്‍വാന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്.
india
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
ഇര്ഫാന് ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്ഫാന് ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.
സിആര്‍പിഎഫിന്റെ ബറ്റാലിയന് 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.
india
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
നാല് മുസ്ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.
‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.
യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.
india
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.
ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്പോസ്റ്റുകള്‍ക്ക് തമിഴ്നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്