Connect with us

kerala

എ.ഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മാസ്‌ക് വെച്ച് മറച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു

Published

on

മാസ്‌ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റ് മറച്ച ഇരുചക്ര വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ത്ഥികളുടേതാണ് വാഹനം. എ.ഐ ക്യമാറയില്‍ നിന്ന് രക്ഷപ്പെടാനാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചതെന്ന് കുറ്റസമ്മതം. പിഴ ഈടാക്കുമെന്നും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. രണ്ട് വാഹനങ്ങള്‍ക്കും കൂടി ഇരുപതിനായിരത്തിന് മേല്‍ പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ പൊലീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ക്കും വിവരങ്ങള്‍ കൈമാറും.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നതെന്തിന്?; വിശ്വഹിന്ദുപരിഷത്ത്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികളായതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്നാണ് ചില സംഘടനകളുടെ നയമെന്ന് വിശ്വഹിന്ദു പരിഷത്ത് വിമാര്‍ശിച്ചു. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കാന്‍ കേരളത്തിലെ പാര്‍ട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവിടുത്തെ തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്ഗഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവര്‍ത്തിച്ചു.

Continue Reading

kerala

കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍

ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

വടകര: കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രന്‍ -പ്രജില ദമ്പതികളുടെ മകന്‍ ആദിഷ് കൃഷ്ണ (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം രയരോത്ത് പരദേവത ക്ഷേത്രത്തിനടുത്തുള്ള പുഴയോരത്ത് തോണിയില്‍ എത്തിച്ചു. ഈ മാസം 28മുതലാണ് അശ്വിന്‍ കൃഷ്ണയെ കാണാതായത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ആദിഷ് കൃഷ്ണയുടെ വിയോഗത്തില്‍ അനുശോചിച്ച് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 320 രൂപയുടെ ഇടിവ്

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാമിന് 9170 രൂപയും പവന് 73,360 രൂപയുമായി.

ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുയിരുന്നു ഇന്നലത്തെ സ്വര്‍ണവില.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Continue Reading

Trending