കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. ഇന്ത്യയുടെ സഖ്യരാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നതാണ് ഹാജക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2015ല്‍ തുര്‍ക്കി വഴി ഇറഖിലേക്കു കടന്ന സുബഹാനി ഐഎസില്‍ചേര്‍ന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്‌തെന്നായിരുന്നു കുറ്റപത്രം. ജഡ്ജി പി. കൃഷ്ണകുമാറാണ് കേസില്‍ ശിക്ഷ വിധിക്കുക.

കണ്ണൂര്‍ കനകമലയില്‍ നിന്ന് 2016 ഒക്ടോബര്‍ അഞ്ചിനാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും ഇദ്ദേഹം പദ്ധതിയിട്ടതായി എന്‍ഐഎ പറയുന്നു.