ഡല്‍ഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമര്‍ശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും’ എന്ന് മാത്രമെഴുതിയ ട്വീറ്റ് ഒട്ടേറേ പേരാണ് റീട്വീറ്റ് ചെയ്തത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.

മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 83.30 രൂപയും 76.48 രൂപയുമാണ് വില.