തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ-മെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു സൂചന. കെ.പി.സി.സി നേതൃത്വത്തിനെതിരെയും സുധീരന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സുധീരന്റെ പ്രസ്താവനയോടു നേതൃത്വം പ്രതികരിച്ചിരുന്നില്ല.