തിരുനെല്‍വേലി: വിധവയെയും രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി വാസുദേവനല്ലൂര്‍ ശംഖുപുരത്താണ് സംഭവം. വിധവയായ സീത (55), മക്കളായ സുവര്‍ണ (26), പത്മ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

വീടിനുള്ളില്‍ നിന്ന് ഒഴിഞ്ഞ വിഷക്കുപ്പികളും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വീട്ടുകാരെ പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കതക് തള്ളിത്തുറന്ന് അകത്തു കയറുകയായിരുന്നു. തിരച്ചിലില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുവര്‍ണ നാട്ടിലുള്ള ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു എന്നും ഇയാള്‍ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ മനം നൊന്തു കുടുംബം വിഷം കഴിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.