News

മുങ്ങിയ അന്തര്‍വാഹിനിയിലുള്ളത് 5 കോടീശ്വരന്മാര്‍

By Chandrika Web

June 21, 2023

ഒരു ബ്രിട്ടീഷ് ബിസിനസുകാരന്‍, കപ്പലിന്റെ ഉടമ, പാക്കിസ്താനി ബിസിനസുകാരനും മകനും, ഫ്രഞ്ചുകാരനായ പര്യവേക്ഷകന്‍. എന്നീ അഞ്ചുപേരാണ് മുങ്ങിയ അന്തര്‍വാഹിനിയില്‍ ഉള്ളതെന്ന് വ്യക്തമായി. ഇവരുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ അന്തര്‍വാഹിനി മുങ്ങിയത്. ചെറിയ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിക്ക് 21 അടിയാണ് നീളം. സീറ്റുകളൊന്നുമില്ല. ഇതില്‍ അഞ്ചുപേര്‍ക്ക് മാത്രമേ യാത്രചെയ്യാനാകൂ. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ഓരോരുത്തരും മുടക്കിയത്. പാക്കിസ്താന്‍കാരനായ ഷഹ്‌സാദാ യാക്കൂബും മകന്‍ സുലൈമാനും ബ്രിട്ടനിലെ എന്‍ഗ്രോം എന്ന പ്രമുഖ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്. 30 മണിക്കൂറിനുള്ള വായു മാത്രമേ അതിലുള്ളൂ എന്നതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ 70 മണിക്കൂര്‍ കടന്നുകഴിഞ്ഞു. അടിയില്‍നിന്ന് അരമണിക്കൂര്‍ ഇടവിട്ട് നേരിയ സംഗീതരൂപത്തിലുള്ള മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.