india

ആധാറും ഉള്‍പ്പെടുത്തണമെന്ന് സുപ്രിംകോടതി; ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ തെര.കമ്മീഷന് തിരിച്ചടി

By webdesk18

September 08, 2025

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കി സുപ്രിംകോടതി. ആധാര്‍ 12ാം രേഖയായി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.