Connect with us

india

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി

പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകാൻ കഴിയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്

Published

on

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി.‘ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാം’ എന്നും  മോദിയുടെ പരാമർശത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വ്യക്തമാക്കി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.2018 ഫെബ്രുവരി 7നാണ് സംഭവം.അതേസമയം, പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകാൻ കഴിയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വര്‍ണ വില കുറഞ്ഞു

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 320 രൂപ ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 44,400 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5550 രൂപയിലെത്തി.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 320 രൂപ ഉയര്‍ന്നിരുന്നു.

Continue Reading

india

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ; മന്ത്രി പുകഴ്ത്തുന്നത് ഇന്ത്യയിലെ ആദ്യത്തെ ഭീകരനെയെന്ന് കോൺഗ്രസ്

മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ സൽപുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ദന്തേവാഡയിൽ നടത്തിയ പ്രസംഗത്തിലാണ് ഗിരിരാജ് സിങിന്റെ പ്രസ്താവന.”അദ്ദേഹം ഗാന്ധിയുടെ ഘാതകനാണെങ്കിൽ പോലും ഇന്ത്യയുടെ സൽപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്, ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല.
കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെയാണ് ബി.ജെ.പി നേതാവ് മഹത്വവത്കരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.മന്ത്രിയുടെ പ്രസ്താവനയോട് ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്രത്തോളം യോജിക്കുന്നുവെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

india

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ മരിച്ചു

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്.

Published

on

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് (29 ) മരിച്ചു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം.ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന്‍ പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പളനിയപ്പൻ രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Continue Reading

Trending