മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ മാധ്യപ്രവര്‍ത്തകരോടാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യകരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് സുഷ്മ പറഞ്ഞു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും അവര്‍ വ്യക്തമാക്കി. പ്രമേഹ രോഗത്തെ തുടര്‍ന്ന സുഷ്മ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് എയിംസില്‍ വിധേയമാക്കിയിരുന്നു.