kerala

സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്നു തീരും

By web desk 1

December 03, 2020

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്നു ദിവസമായി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു പ്രതികള്‍.

ഇരുവരെയും രാവിലെ പതിനൊന്നുമണിയോടെ എറണാകുളം കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും രഹസ്യമൊഴികള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രമുഖരുടെ പേര് പ്രതികള്‍ പറഞ്ഞതായാണ് സൂചന. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.