Connect with us

main stories

യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി വസതിയില്‍ കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌നയുടെ മൊഴി

ശിവശങ്കര്‍ വഴിയാണ് എല്ലാ ഇടപാടും നടന്നതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്.

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതിനു ശേഷം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

 

kerala

വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു

ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

Published

on

വി.എസിന്റെ മൃതദേഹം മകന്റെ വസതിയില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്കെത്തിച്ചു. ആയിരങ്ങളാണ് വി എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ ദര്‍ബാര്‍ ഹാളിലെത്തിയിരുന്നു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.

രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും.

കഴിഞ്ഞ ദിവസം 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. മെഡിക്കല്‍ ബോര്‍ഡാണ് മരണം സ്ഥിരീകരിച്ചത്.

102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

Continue Reading

kerala

‘സ്വന്തം ശൈലി പിന്തുടര്‍ന്ന നേതാവ്’: പി.കെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.

Published

on

മലപ്പുറം: രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പ്രവര്‍ത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം വി.എസിന് സ്വന്തമായ ശൈലിയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് വലിയ ഹരവുമായിരുന്നു.

തൊഴിലാളിപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന ആദര്‍ശം മുഖ്യമന്ത്രിയായപ്പോഴും കൈവെടിഞ്ഞില്ല. രാഷ്ട്രീയമായി ഒരുകാലത്തും യോജിപ്പില്ലാത്ത അദ്ദേഹവുമായി നിയമസഭയിലും പുറത്തും വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. ആ പോരാട്ടവും അദ്ദേഹത്തോടൊപ്പം ചരിത്രമായി മാറി. സംസ്ഥാനത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. രാഷ്ട്രീയമായി എതിര്‍ചേരികളിലായിരുന്നെങ്കിലും നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നനിലക്ക് ഏറെ ആദരണീയനായിരുന്നു അദ്ദേഹം.

താഴെതട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച്, ഉന്നതമായ ശ്രേണികളിലെത്തിയപ്പോഴും ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ട്മാണെന്നും അനുയായികളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending