ബംഗാളി നടി സ്വാതിലേഖ സെന്‍ഗുപ്ത (71) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു.

2019ല്‍ പുറത്തിറങ്ങിയ, സുദീപ് ചക്രവര്‍ത്തിയുടെ ബറോഫ് എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവ് രുദ്രപ്രസാദ് സെന്‍ഗുപ്ത, മകള്‍ സോഹിനി എന്നിവരുമായി ചേര്‍ന്നു നടത്തുന്ന നന്ദികര്‍ എന്ന നാടകസംഘത്തില്‍ സജീവമായിരുന്നു സ്വാതിലേഖ.

1984ല്‍ പുറത്തിറങ്ങിയ സത്യജിത് റേയുടെ ഘരേ ബെയര്‍ എന്ന ചിത്രത്തില്‍ സൗമിത്ര ചാറ്റര്‍ജിക്കൊപ്പം ബിമല എന്ന സ്വാതിലേഖയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്.