ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് റഖ പിടിച്ചെടുക്കാനായി സിറിയയിലെ പോരാട്ട ഗ്രൂപ്പായ സിറിയന്‍ ജനാധിപത്യ സംഖ്യത്തെ സഹായിക്കാനെന്ന പേരില്‍ അമേരിക്ക വന്‍ ആയുധ സന്നാഹം സിറിയയില്‍ സ്ഥാപിച്ചു. സിറിയന്‍ യുദ്ധകളത്തിലേക്ക് അമേരിക്ക കൂടുതല്‍ ആയുധങ്ങളുമായി കടന്നവന്നതോടെ പ്രദേശം കൂടുതല്‍ കരുതിക്കളമായി മാറിയിരിക്കുകയാണ്.

റഖയില്‍ നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെയാണ് വന്‍ ആയുധ ശേഖരമുള്ള പോസ്റ്റുകള്‍ അമേരിക്ക സ്ഥാപിച്ചിരിക്കുന്നത്.

കുര്‍ദികള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ജനാധിപത്യ സംഖ്യത്തിന് നിര്‍ദ്ദേശങ്ങളുമായി അമേരിക്കന്‍ സേന നേരത്തേ സിറിയയിലുണ്ട്.