Connect with us

india

ഊരും പേരുമില്ലാതെ സി.പി.എം സെമിനാര്‍: സി.പി.എമ്മിലെ മുസ്്‌ലിം സ്ത്രീകള്‍ക്കും ക്ഷണമില്ല

സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.

Published

on

ഏകീകൃതസിവില്‍കോഡിനെതിരെ സി.പി.എം നടത്തുന്നുവെന്ന് പറയുന്ന ജൂലൈ 15ലെ സെമിനാറില്‍ പാര്‍ട്ടിയുടെ പേരില്ല. സി.പി.എം സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടികള്‍ക്കും മതസാമൂഹികസംഘടനകള്‍ക്കും ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പേരോ കമ്മിറ്റിയുടെ പേരോ കോഴിക്കോട്ടെ സെമിനാറിലില്ല. സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്ന സെമിനാറില്‍ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെയും എളമരം കരീം എം.പിയുടെയും പേരുണ്ട്. സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ സതീദേവിയുടെയും കോഴിക്കോട് മേയറുടെയും പേരുകളുമുണ്ടെങ്കിലും കോഴിക്കോട്ടെ സി.പി.എമ്മിന്റെ മുസ്്‌ലിംവനിതാ എം.എല്‍.എയുടെയോ മറ്റോ പേരില്ല. മുസ്്‌ലിം സ്ത്രീകളെ പൂര്‍ണമായും അവഗണിച്ചുള്ള സെമിനാറാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
സെമിനാര്‍ സംഘടിപ്പിച്ചത് തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 1985ല്‍ ഏകസിവില്‍കോഡി നുവേണ്ടി ശക്തമായ വാദിച്ച പാര്‍ട്ടിയാണ് സി.പി.എം. ശരീഅത്ത് തിരുത്തിയെഴുതണമെന്ന് വരെ ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ ശരീഅത്ത് സംരക്ഷിക്കണമെന്നും ഏകസിവില്‍കോഡ് വേണ്ടെന്നും വാദിക്കുന്നതിലെ കാപട്യം ചര്‍ച്ചയാണ്. മുസ്്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതും മറ്റും ചൂണ്ടിക്കാട്ടി പാര്‍ട്ടി ക്ഷണം നിരസിക്കുകയായിരുന്നു. അതേസമയം ദേശീയസെമിനാര്‍ എന്ന് പേരിട്ടിട്ടും ദേശീയതലത്തിലെ മറ്റാരും പങ്കെടുക്കാത്തതും പരിഹാസവിഷയമാണ്.

ഇരുസമസ്തകളെയും സെമിനാറിലേക്ക് ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയും ചെയ്യുമെന്നതാണ് മുസ്്‌ലിം സ്ത്രീകളെ ഒഴിവാക്കാനായി പറയുന്ന കാരണം. തങ്ങള്‍ ഏകസിവില്‍കോഡിന് എതിരാണെന്ന് പറയുന്നത് നുണയാണെന്നും കമ്യൂണിസ്റ്റ് ആശയത്തിനുള്ള പാതകമാണെന്നും പ്രമുഖ ഇടതുപക്ഷചിന്തകന്‍ എം.ആസാദ് അഭിപ്രായപ്പെട്ടു. ആണധികാരസെമിനാറെന്നാണ് ആസാദ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് യൂണി.സി.എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴിയടക്കമുള്ളവരും പരിഹാസവുമായി രംഗത്തെത്തി. സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending