Connect with us

kerala

മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Published

on

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

kerala

കാട്ടാന ആക്രമണം; വാരിയെല്ലിനും നട്ടെല്ലിനും പൊട്ടല്‍, മരണകാരണം ആന്തരിക രക്തസ്രാവം; കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

Published

on

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. കാട്ടാന ആക്രമണത്തില്‍ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് പുലര്‍ച്ചെ 3.30 ന് മൂത്രമൊഴിക്കാന്‍ വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുമാരന്‍ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് വനംമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

Continue Reading

kerala

പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു

ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

Published

on

പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി. ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടത്തിയത്.

സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് കുടുംബം. അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിന്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ ഇന്നലെ പറഞ്ഞിരുന്നു.

 

Continue Reading

Trending