President Donald Trump speaks during a Cabinet Meeting in the East Room of the White House, Tuesday, May 19, 2020, in Washington. (AP Photo/Evan Vucci)

india

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്ന രാജ്യം, ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു; ട്രംപ്

By webdesk17

February 23, 2025

തെരഞ്ഞെടുപ്പിന് വേണ്ടി ഇന്ത്യക്ക് നല്‍കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്പമെന്റ് ഫണ്ടില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വോട്ടര്‍ പങ്കാളിത്തം പ്രേത്സാഹിപ്പിക്കുന്നതിനു പകരം വിദേശത്ത് തുക ചെലവഴിക്കുന്നതിനെ ട്രംപ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ (സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടില്‍ നിന്ന് 18 മില്യണ്‍ യുഎസ് ഡോളറാണ് ധനസഹായം നല്‍കിയതെന്നും പഴയ പേപ്പര്‍ ബാലറ്റുകളിലേക്ക് പോകണമെന്നും ഇന്ത്യ യുഎസിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്നും ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫുകളില്‍ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ടെന്നും ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുകയാണെ’ന്നും ട്രംപ് പറഞ്ഞു.

യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട് നേരത്തെയും വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. 21 മില്യണ്‍ ഡോളര്‍ തുക ഇന്ത്യക്ക് നല്‍കിയെന്നാണ് ട്രംപ് പറഞ്ഞത്.