Connect with us

kerala

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസ്, വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Published

on

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18-ാം തീയതിവരെ നീട്ടി. 08.12.2022ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസ്, വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളേയുേം ചേര്‍ക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങളും, ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടര്‍ പട്ടിക 05.01.2023 ന് പ്രസിദ്ധീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

kerala

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending