india

നായ കടിച്ച കാര്യം മാതാപിതാക്കളോട് മറച്ചുവച്ചു; പതിനാലുകാരന്‍ ഒരു മാസത്തിനുശേഷം പേവിഷബാധയേറ്റു മരിച്ചു

By webdesk11

September 06, 2023

നായയുടെ കടിയേറ്റ വിവരം മാതാപിതാക്കളോട് മറച്ചുവെച്ച 14 കാരന്‍ ഒരു മാസത്തിനു ശേഷം പേ വിഷബാധയേറ്റ് മരിച്ചു. യുപിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹനവാസ് ആണ് മരിച്ചത്.

വിജയനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചരണ്‍ സിംഗ് കോളനിയില്‍ താമസിക്കുന്ന കുട്ടിയെ ഒന്നരമാസം മുമ്പ് അയല്‍വാസിയുടെ നായ കടിച്ചെങ്കിലും മാതാപിതാക്കള്‍ വഴക്കു പറയുമെന്ന ഭയം കാരണം പറഞ്ഞില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കുട്ടി അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. പിന്നാലെയാണ് കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ചികിത്സ തേടിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു.