X

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ലൈഫ് പദ്ധതിയും അവതാളത്തില്‍

കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ ‘ലൈഫ് അവതാളത്തിലായി.

എല്ലാവര്‍ക്കും വീട്’ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ ലൈഫ് ഇന്നു ആകെ പ്രതിസന്ധിയിലാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍ വഴിയാധാരമായ അവസ്ഥ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം, റൂറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്. തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്‍കല്‍ പലയിടത്തും പണ്ടേ പ്രശ്‌നത്തിലായി.പൊതു കടപരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്‍ക്കാര്‍ നല്‍കുന്നില്ല.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ലൈഫ് പദ്ധതിക്ക് ഹഡ്‌കോയെടുത്ത വായ്പ 3958 കോടിയാണ്. വായ്പയായാണ് നല്‍കുന്നതെങ്കിലും അതു സര്‍ക്കാര്‍ തന്നെ പഞ്ചായത്തിന്റെ തനതു ഫണ്ടു വിഹിതത്തില്‍ കുറവു വരുത്തി അടച്ചു തീര്‍ക്കും.ജനറല്‍ വിഭാഗത്തിനു നാലു ലക്ഷവും എസ്, എസ്ടി വിഭാഗത്തിനു 6 ലക്ഷവുമാണ് നല്‍കുന്നത്. സാധന സാമഗ്രികള്‍ക്ക് വില വളരെ കൂടിയതിനാല്‍ ഈ തുകയ്ക്ക് തന്നെ ഈ വീടു വെയ്ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാര്‍ വിഹിതം കൂടി മുടങ്ങിയാല്‍ ആകെ അവതാളത്തിലാകും. വീടു വെച്ചവരും കരാര്‍ ഒപ്പിട്ടുവരുടെയും ആകെ എണ്ണത്തിന്റെ 2 മടങ്ങാണ് ഇനിയും വീട് കാത്ത് പുറത്ത് നില്‍ക്കുന്നവര്‍.

 

 

webdesk13: