kerala

കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു

By webdesk18

October 13, 2025

കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി തകര്‍ന്ന് വീണാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അടക്കം മരിച്ചത്. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍, നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചയോടെയാണ് സംഭവം. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാനെത്തിയയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.