Connect with us

EDUCATION

നീറ്റ് പരീക്ഷക്കെതിരായ നിയമം വെറും വെള്ള പൂശൽ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 70 ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Published

on

നീറ്റ് പരീക്ഷക്കെതിരായ നിയമം നടപ്പിലാക്കുന്നത് വെറും വെള്ള പൂശല്‍ മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 70 ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

അഴിമതിയും വിദ്യാഭ്യാസ മാഫിയയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനും കുറ്റവാളികള്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന 2024 ലെ പൊതു പരീക്ഷാ നിയമം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കേന്ദ്രം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.

എന്നാല്‍ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ നിയമത്തിന് ഈ വര്‍ഷം ഫെബ്രുവരി 13 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇത് അറിയിച്ചതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നിയമ നീതിന്യായ മന്ത്രാലയം ഇതുവരെ പുതിയ നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാത്ത സാഹചര്യത്തില്‍, നിയമം വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കള്ളം പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഖാര്‍ഗെ ചോദിച്ചു.

നീറ്റ് പരീക്ഷയില്‍ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ക്രമക്കേട് നടന്നുവെന്ന് സമ്മതിച്ചിട്ടും മോദി സര്‍ക്കാര്‍ എന്ത് കൊണ്ട് പരീക്ഷ വീണ്ടും നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഒമ്പത് ദിവസത്തിനുള്ളില്‍, എന്‍.ടി.എ മൂന്ന് പ്രധാന പരീക്ഷകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. നിയമം പാസാക്കിയതിന് ശേഷവും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡിന്റെ (യു.പി.പി.ആര്‍.പി.ബി) പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published

on

സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ: സ്ഥിര നിയമനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ഒഴിവുള്ള ഡയറക്ടർ തസ്തികലയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

മൂല്യനിർണയ ക്യാമ്പ്

നാലാം സെമസ്റ്റർ പി.ജി. ( PG – CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അഫിലിയേറ്റഡ് കോളേജുകളിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 29-നും വിദൂര വിദ്യാഭാസ വിഭാഗത്തിന്റെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 27-നും തുടങ്ങും. ക്യാമ്പിന്റെ വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്., ആറ്, നാല്, രണ്ട് സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024 / നവംബർ 2024 – റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് ആറ് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്, മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2023 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജൂലൈ 24 വരെയും 190/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

വൈവ

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. അറബിക് (SDE – CBCSS) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ, പി.ടി.എം. ഗവ. കോളേജ് പെരിന്തൽമണ്ണ.
പളളിക്കല്‍ ടൈംസ്.

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഹിന്ദി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 23, 24 തീയതികളിൽ നടക്കും. കേന്ദ്രം : ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർ മൂല്യനിർണയ ഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് മുതൽ മൂന്ന് വരെ വർഷ ബി.ബി.എ. ( എസ്.‍ഡി.ഇ. / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Continue Reading

EDUCATION

ജോലി സംരക്ഷണം ആവശ്യപ്പെട്ട് 30000 ത്തോളം എയ്ഡഡ് സ്കൂൾ ജീവനക്കാർ

കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും.

Published

on

2015 മുതൽ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യ്ത് വരുന്ന മുപ്പതിനായിരത്തോളം അധ്യാപക – അനധ്യാപക ജീവനക്കാർക്ക് ഇതുവരെ ജോലി സംരക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അവസാനമായി 2014 -15 വർഷം വരെയാണ് ജോലി സംരക്ഷണം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും.

നിലവിൽ 1:1 സംവിധാനം നിലവിലുള്ളതിനാലും ന്യൂലി സ്കൂളിൽ ഒരു സംരക്ഷിത അധ്യാപകൻ നിർബന്ധമായും ജോലി ചെയ്യേണ്ടതിനാലും HTV തസ്തികയിൽ നിർബന്ധമായും സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതിനാലും നിലവിൽ സ്കൂളിൽ ലഭ്യമാക്കാൻ പല വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് കീഴിലും അധ്യാപക- അനധ്യാപകർ അധ്യാപക ബാങ്കിൽ ഇല്ലാത്തതിനാൽ ദിവസവേതന ജീവനക്കാരെ നിയമിക്കാനാണ് പല ഡിഡിഇ ഓഫീസുകളിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്നത്. ആയതിനാൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഇല്ലാതെ തന്നെ ഈ വിഷയം പരിഹരിക്കാൻ സർക്കാരിന് കഴിയും.

എട്ടോളം വർഷം ജോലി ചെയ്ത് പുറത്തു പോകേണ്ടിവരുന്ന 2015 മുതൽ 2024 വരെ ജോലിയിൽ പ്രവേശിച്ച എല്ലാ അധ്യാപക- അനധ്യാപകർക്കും കൂടി സംരക്ഷണം നൽകുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് ടീച്ചേഴ്സ് മൂവ്മെൻറ് ഓഫ് കേരള നിവേദനം നൽകി കഴിഞ്ഞു ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട് പരിഹാരം കാണുന്നതിന് എല്ലാ എംഎൽഎമാർക്കും വിദ്യാഭ്യാസ മേഖലയിലെ എല്ലാ സംഘടന നേതാക്കൾക്കും ജീവനക്കാരുടെ കൂട്ടായ്മ നിവേദനം നൽകിവരുന്നു.

അധ്യാപക ബാങ്കിൽ നിലവിൽ കൂടുതൽ പേർ ഇല്ലാത്തതിനാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ നിയമന അംഗീകാരം ലഭിച്ച എല്ലാവർക്കും സംരക്ഷണം നൽകുവാൻ സർക്കാരിന് കഴിയും ഈ വിഷയത്തിൽ വളരെ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കമെന്ന് ടീച്ചേഴ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് ഓഫ് കേരള സംസ്ഥാന ഭാരവാഹികളായ ബിൻസി എറണാകുളം, ആസിഫ്.ടി കോഴിക്കോട്, പ്രതാപൻ തൃശൂർ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Continue Reading

EDUCATION

ആർ.എസ്.എസ് ​ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോ​ഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

സര്‍വകലാശാലയെ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ വിമര്‍ശനം.

Published

on

കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ യോഗം നടന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍വകലാശാലയെ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ വിമര്‍ശനം.

ജൂലൈ 18നായിരുന്നു കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ആര്‍.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എക്‌സില്‍  പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാര്‍ഗെ തന്റെ വിമര്‍ശനമറിയിച്ചത്. കല്യാണ കര്‍ണാടക മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാപിച്ചതാണ് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പകരം സര്‍വകലാശാല ഒരു ആര്‍.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാര്‍ഗെയുടെ പരാമര്‍ശം.

കഴിഞ്ഞ ഏതാനും നാളുകളായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ആരോപണങ്ങളെ തള്ളി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആര്‍എസ്.എസ് നിരോധിത സംഘടനയല്ലെന്നും സര്‍വകലാശാലയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending