പെന്‍സില്‍ കാണാതായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കുരുന്ന് വിദ്യാര്‍ത്ഥികള്‍. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലെ പെഡകഡുബുരുവിലാണ് സംഭവം നടന്നത്. ആന്ധ്രപ്രദേശ് പോലീസാണ് സഹപാഠിയായ വിദ്യാര്‍ത്ഥിക്കെതിരെ മറ്റൊരു വിദ്യാര്‍ത്ഥി പരാതി കൊടുക്കുന്ന വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

എന്തിനാണ് പോലീസ് സ്റ്റേഷനില്‍ വന്നതെന്ന പോലീസിന്റെ ചോദ്യത്തിന് ക്ലാസിലെ ഒരു കുട്ടി തന്റെ പെന്‍സില്‍ എടുത്തു, ഒരുപാട് തവണ ചോദിച്ചിട്ടും തിരിച്ചു തന്നില്ല എന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന പോലീസിന്റെ ചോദ്യത്തിന് കേസ് എടുക്കണമെന്ന് കുട്ടി പറഞ്ഞു.

രണ്ട് കുട്ടികളോടും സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പോലീസ് മറന്നില്ല. കൈ കൊടുത്ത് പുഞ്ചിരിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്.