kerala

വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം

By webdesk18

May 31, 2025

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.

നാളെ മുതലുള്ള മഴ മുന്നറിയിപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.