Connect with us

crime

ലഹരി കലർത്തിയ പ്രസാദം നൽകി ക്ഷേത്ര പൂജാരി ബലാത്സം​ഗം ചെയ്തു; പരാതി

രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി.

Published

on

ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.

ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.

crime

ഭിന്നശേഷിക്കാരിയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published

on

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

crime

കലോത്സവം കഴിഞ്ഞ് വരുമ്പോൾ വിദ്യാർഥിനിയെ ഉപദ്രവിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്

അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Published

on

എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്നാണ് കേസ്.

പിറവത്തെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു വിദ്യാർത്ഥിനിയും അമ്മയും യാത്ര ചെയ്തിരുന്നു. ഇരുവരും ഇറങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥിനി അതിക്രമത്തിനിരയായത്.

പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്നത് മുളംതുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുളംതുരുത്തി പൊലീസ് പറഞ്ഞു.അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

Continue Reading

crime

മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡ‍ിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട് കോമ്പി വീട്ടില്‍ സജീര്‍ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് സംഭവം.

മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്‍ദേശപ്രകാരം വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എല്‍. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സാദിര്‍, എ.എസ്.ഐ ഷിദിയ ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിസാര്‍, റഹീസ്, റഹീം, ഷംസുദ്ദീന്‍, വിപിന്‍ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending