india
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി തീർന്നു; പാൻ അസാധുവായാൽ എന്ത് ചെയ്യണം
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി.
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ.
പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും.
ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല. പാന്‍ അസാധുവാണെന്ന് കണ്ടാല്‍ വകുപ്പ് 272 ബി പ്രകാരം അസസ്മെന്റ് ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴയും ചുമത്താം.
ഇനിയെന്ത്
2023 മാര്‍ച്ച് 28ലെ വിജ്ഞാപനത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. 1000 രൂപ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്‍ പ്രവര്‍ത്തനക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടിവരും. ഉദാഹരണത്തിന്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്‍ ഓഗസ്റ്റ് ഒമ്പതിനകമാണ് പാന്‍ പ്രവര്‍ത്തനക്ഷമമാകുക.
എങ്ങനെ പിഴയടക്കാം
ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണമടച്ച് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാം. ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കാം.
india
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.
വാരാണസിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.
കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
india
ഹരിയാന സ്‌കൂള്‍ അസംബ്ലികളില്‍ ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കുന്നു
ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.
ഈ വാക്യങ്ങള്‍ വായിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.
എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. രാവിലെ അസംബ്ലികളില്‍ തിരഞ്ഞെടുത്ത വാക്യങ്ങള്‍ പതിവായി വായിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ സ്‌കൂളുകളിലുടനീളം അടുത്ത അധ്യയന കാലയളവില്‍ നടപ്പാക്കല്‍ ആരംഭിക്കാനാണ് നീക്കം.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും
-
india2 days ago
ഡല്‍ഹിയിലെ 20-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
kerala2 days ago
ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ അമ്മ നാളെ നാട്ടിലെത്തും
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി