india

‘ഗുസ്തി അവസാനിപ്പിച്ചു’; നിറകണ്ണുകളോടെ പ്രഖ്യാപിച്ച് സാക്ഷി മലിക്

By webdesk14

December 21, 2023

ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്.

വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ച സാക്ഷി, തന്‍റെ ബൂട്ട് ഉപേക്ഷിച്ചാണ് മടങ്ങിയത്.

ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിൽ 40 ദിവസമാണ് ഞങ്ങൾ തെരുവോരത്ത് ഉറങ്ങിയതെന്ന് 32കാരിയായ സാക്ഷി പറഞ്ഞു. ഞങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു -സാക്ഷി കണ്ണീരോടെ പറഞ്ഞു.