ഷേവ് ചെയ്യാനെത്തിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു. നാഗ്പൂരിലെ കോട്ട വാള്‍ നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാന്‍ എത്തിയതായിരുന്നു യുവാവ്. അതിനിടെയാണ് കുറ്റവാളി കണ്ണില്‍ മുളകുപൊടി എറിഞ്ഞു സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭാരത് കഷ്യാപ് എന്നായാളുണ് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.